തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ അക്ഷരാർത്ഥത്തിൽ തിളങ്ങുകയാണ് ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂൾ (കവടിയാർ). സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അന്ന മറിയം 500-ൽ 499 മാർക്ക് നേടിക്കൊണ്ട് ചരിത്രവിജയമാണ് സ്വന്തമാക്കിയത്. ......
തിരുവനന്തപുരം:പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കനക്കുകയും ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തതോടെ ലോക വ്യാപാരത്തിന്റെ ചരക്കുനീക്കം വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. യുദ്ധഭീതിയെത്തുടർന്ന് ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് തുറമുഖങ്ങളിൽ കപ്പലുകൾ അടുപ്പിക്കാൻ കഴിയാത്ത സാഹചര്യം വന്നതോടെ, നടുക്കടലിൽ കുടുങ്ങിയ നൂറിലേറെ കൂറ്റൻ മദർഷിപ്പുകൾ ഇപ്പോൾ കേരളത്തിന്റെ വിഴിഞ്ഞം തുറമുഖത്തെയാണ് ആശ്രയിക്കുന്നത്. ......
തിരുവനന്തപുരം: നിയമസഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകനായ കാട്ടാക്കട രാമുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ......
തിരുവനന്തപുരം: "കണ്ണുതുറന്ന് നോക്കെടാ പൊന്നുമോനെ..." എന്ന മാതാവിന്റെ നെഞ്ചുപൊട്ടിയുള്ള നിലവിളിക്ക് മുന്നിൽ ഒരു നാടാകെ വിതുമ്പി. ജാതിവെറിയുടെ ക്രൂരതയ്ക്ക് ഇരയായി ജീവനൊടുക്കിയ കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ വിയോഗം നെടുമങ്ങാടിനെ കണ്ണീർക്കടലാക്കി. ......
തിരുവനന്തപുരം: "എനിക്കറിയാം ആ അമ്മയുടെ വേദന, എനിക്കേ അതു മനസിലാകൂ..."- ജാതിവെറിയുടെ ക്രൂരതയിൽ മനംനൊന്ത് ജീവനൊടുക്കിയ നിതിൻ രാജിന്റെ അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ സിദ്ധാർത്ഥിന്റെ അമ്മ ഷീബയുടെ വാക്കുകൾ മുറിഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജിലെ റാഗിംഗിനിരയായി കൊല്ലപ്പെട്ട ജെ.എസ്. ......
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജ് ജീവനൊടുക്കിയ സംഭവത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. അധ്യാപകരുടെ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് നിതിനെ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായതോടെ, ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. ......
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനോ യു.ഡി.എഫിനോ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർനഗർ എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തിരഞ്ഞെടുപ്പിലൂടെ ബി.ജെ.പി കേരളത്തിൽ നിർണായക ശക്തിയായി മാറുമെന്നും, ജനങ്ങൾ വലിയൊരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ......